ഐ.പി.എച്ച് പുസ്തകങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍

ലോക്ഡൗണ്‍ കാലത്ത് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ പുസ്തക ശാലയില്‍ പോയി വാങ്ങാനും ഓണ്‍ലൈന്‍ വഴി ഹാര്‍ഡ് കോപ്പി ലഭ്യമാക്കാനും പല പരിമിതികളുമുണ്ട്. അതിനാല്‍ ഈ പുസ്തക ദിനത്തില്‍ ഐ.പി.എച്ച് ഡിജിറ്റല്‍ പതിപ്പിലേക്ക് കാലെടുത്തുവെക്കുകയാണ്. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറ മുഹമ്മദിന്റെ വാക്കര്‍ത്ഥത്തോടു കൂടിയ പരിഭാഷയും വ്യാഖ്യാനവും, പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂറിന്റെ റമദാന്‍ മഴ എന്നീ രണ്ട് പുതിയ പുസ്തകങ്ങളുടെ കിന്റല്‍ എഡിഷന്‍ പുറത്തിറക്കി കൊണ്ടാണ് ഡിജിറ്റല്‍ പതിപ്പിലേക്കുള്ള ഐ.പി.എച്ചിന്റെ രംഗപ്രവേശം. ഈ രണ്ട് പുസ്തകങ്ങളും ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു. മുഹമ്മദലിയുടെ ആത്മകഥയായ പൂമ്പാറ്റയുടെ ആത്മാവ്, കെ.ടി ഹുസൈന്റെ ഇന്ത്യയുടെ സാമൂഹികരൂപീകരണവും മുസ്‌ലിംകളും, ഹാരിസ് ബശീറിന്റെ ആര്‍ എസ് എസ് ഒരു വിമര്‍ശന വായന, വാണിദാസ് എളയാവൂരിന്റെ ഖുര്‍ആനു മുന്നില്‍ വിനയാന്വിതം, ഖുറം മുറാദിന്റെ ഖുര്‍ആനിലേക്കുള്ള പാത, കെ. സി അബ്ദുല്ല മൗലവിയുടെ നോമ്പിന്റെ ചൈതന്യം, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ബഹുഭാര്യത്വം തുടങ്ങിയ പത്തിലധികം ഐ.പി.എച്ച് പുസ്തകങ്ങളുടെ കിന്റല്‍ എഡിഷനും ലഭ്യമാണ്. ഐ.പി.എച്ചിന്റെ എല്ലാ പുസ്തകങ്ങളുടെയും ഡിജിറ്റല്‍ എഡിഷന്‍ ഞൊടിയിടയില്‍ നിങ്ങളുടെ ബുക്ക് ഷെല്‍ഫിലെത്തുന്ന വിധം ഐ.പി.എച്ച് ആപ്പും ഉടനെ പ്രതീക്ഷിക്കാം.

Leave a Comment


Disqus comments here..........